
കൊച്ചി: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയും മാദ്ധ്യമപ്രവർത്തകനുമായ രഘുനാഥ് എൻ.ബി. രചനയും സംവിധാനവും നിർവഹിച്ചു നിർമ്മിച്ച 'നിശബ്ദം' ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒഫ് മെൽബോൺ 2022 ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നായികാകേന്ദ്രീകൃതമായ സിനിമയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൃഷ്ണപ്രഭയാണ്.
അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന നിശബ്ദം സൂര്യോദയം മുതൽ അസ്തമനം വരെ ഒരുദിവസത്തെ സംഭവങ്ങളാണ് ആവിഷ്കരിക്കുന്നത്.
ടാഗോർ ഇന്റർനാഷണൽ ഫെസ്റ്റിവൽ, വേൾഡ് കാർണിവൽ സിങ്കപ്പൂർ, ഏഥൻസ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം മേക്കേഴ്‌സ് ടാലന്റ് അവാർഡ്, ഏഷ്യാറ്റിക് മോഷൻ പിക്ചർ തുടങ്ങി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.