port

കൊച്ചി: വിഴിഞ്ഞം തുറമുഖം ഉയർത്തുന്ന സാമൂഹിക- പാരിസ്ഥിതിക പ്രത്യാഘാതങ്ങളെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്തി പരിഹാരം കണ്ടെത്തുന്നതുവരെ നിർമ്മാണം നിറുത്തിവയ്ക്കണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി (കെ.ആർ.എൽ.സി.ബി.സി) ആവശ്യപ്പെട്ടു.

തുറമുഖ നിർമ്മാണം തീരത്തുണ്ടാക്കിയ പ്രത്യാഘാതങ്ങൾ അപരിഹാര്യമാണ്. 3.2 കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്. തുറമുഖ നിർമ്മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വതപരിഹാരം കണ്ടെത്തണമെന്നും സമിതി ആവശ്യപ്പെട്ടു.

കടലും തീരവും കടലിന്റെ ആവാസ വ്യവസ്ഥകളും സംരക്ഷിക്കാനുള്ള സമാധാനപരമായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു.