trolly

അങ്കമാലി : ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുക്കാൻ വരുന്ന ഒരാൾക്ക് ഒപ്പം ട്രോളി ഓട്ടോമാറ്റികായി സഞ്ചരിക്കും. പുസ്തകം എടുക്കാൻ അയാൾ എവിടെ നിൽക്കുന്നുവോ ട്രോളിയും അവരോടൊപ്പം നിൽക്കും. ഫിസാറ്റിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഐ.ഡി കാർഡ് ട്രോളിയിൽ സ്വൈപ്പ് ചെയ്താൽ ഓട്ടോമാറ്റിക് ആയി ട്രോളി ഇവരോടൊപ്പം സഞ്ചരിക്കും.

നൂറു കിലോയോളം ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. മെക്കാനിക്കൽ എൻജിനിയറിംഗ് അവസാന വർഷ വിദ്യർത്ഥികളായ ഫിലിപ്പ് ഹെൻറി, റൂബൻ ജെയിംസ്, നോബിൾ ജോസി, കെ.പി.സിദ്ധാർഥ് എന്നി അവസാന വർഷ വിദ്യാർത്ഥികൾ പ്രൊഫ. അനൂപ് ജോസിന്റെ കീഴിലാണ് പ്രൊജക്ട് വികസിപ്പിച്ചത്. ആഴ്ചയിൽ ഒരിക്കൽ ചാർജ് ചെയ്താൽ മതി.

ചെയർമാൻ പി.ആർ.ഷിമിത്ത് ഓട്ടോമേറ്റഡ് ട്രോളി വിദ്യാർത്ഥികൾക്കായി കൈമാറി. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.മനോജ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ട്രഷറർ വി.എം രാജനാരായണൻ , വൈസ് പ്രിൻസിപ്പൽ ഡോ.സി.ഷീല, ഡീൻ ഡോ.പി.ആർ.മിനി , മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ സുമൻ ലാൽ, അനൂപ് ജോസ്, ലൈബ്രറേറിയൻ സിനോ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.