കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ് യുവസംരംഭകർക്കായി 5 ദിവസത്തെ ബേക്കറി ഉത്പ്പന്ന നിർമാണത്തിൽ സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 30 മുതൽ സെപ്തംബർ 3വരെ കളമശേരിയിലെ കെ.ഐ.ഇ.ഡി കാമ്പസിലാണ് ശില്പശാല. ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കറ്റ് ലഭിക്കും. ബേക്കറി ഉത്പന്ന നിർമ്മാണത്തിൽ വിദഗ്ദ്ധർ ക്ലാസ് നയിക്കും. വിവരങ്ങൾക്ക്: ഫോൺ: 0484 2532890.