കൊച്ചി: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ഈ മാസം ആരംഭിക്കുന്ന ഒരുവർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിംഗ് (പാർട്ട് ടൈം) കോഴ്‌സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വിണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. 12നാണ് അവസാനതീയതി. ഫോൺ: 0484 2556530, 8848324526.