കൊച്ചി: പട്ടിക ജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പരിശീലന പദ്ധതിയുടെ ഭാഗമായി കമ്മ്യൂണിറ്റി വർക്കർമാരെ നിയമിക്കുക്കുന്നതിനായി 21-35 പ്രായമുള്ള അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ, യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമാണ് (എം.എസ്.ഡബ്ല്യു) അടിസ്ഥാന യോഗ്യത. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കാലാവധി ഒരു വർഷം. പ്രതിമാസ ഓണറേറിയം 20,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് അഞ്ചിന് വൈകിട്ട് 5നകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484-2422256.