കോതമംഗലം: കോട്ടപ്പടി -വേങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴട് ഭാഗത്ത് കാട്ടുകൊമ്പനെ ഷോക്കേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പേഴാടുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തോട് ചേർന്നുള്ള ഫെൻസിംഗിൽ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കോടനാട് - മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനുകളിൽനിന്ന് ഉന്നത ഉദ്യോഗസ്ഥരെത്തി പ്രാഥമിക നടപടി തുടങ്ങി. കോട്ടപ്പാറ വനമേഖലയിലെ ജനവാസം കുറഞ്ഞ മേഖലയാണ് പേഴാട്. സ്വകാര്യവ്യക്തി കൃഷി സംരക്ഷിക്കാനായി ഇട്ടിരുന്ന ഫെൻസിംഗിന് മുകളിലേക്ക് വൈദ്യുതിലൈൻ വീഴുകയായിരുന്നു.