കൊച്ചി: സ്മാർട്ട് റോഡുകൾമാത്രമല്ല നഗരത്തിലെ പ്രധാന റോഡുകളും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സി.എസ്.എം.എൽ) യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കും. എബ്രഹാം മാടമാക്കൽ റോഡ്, ഷണ്മുഖം റോഡ്, ബാനർജി റോഡ്, പാർക്ക് അവന്യൂ റോഡ്, ഡി.എച്ച് റോഡ് എന്നീവിടങ്ങൾ ശുചീകരണയന്ത്രം ഉപയോഗിച്ച് വൃത്തിയാക്കാനാണ് സി.എസ്.എം.എൽ തീരുമാനിച്ചിരുന്നത്. മേയർ എം. അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കോർപ്പറേഷന്റെ 26.2 കിലോമീറ്റർ റോഡുകൂടി ഇതിൽ ഉൾപ്പെടുത്തി. എം.ജി റോഡ് (4.7 കി.മീ), കലൂർ–കടവന്ത്ര റോഡ് (4.8 കി.മീ), ഇടപ്പള്ളി–വൈറ്റില ബൈപാസ് (6.5 കി.മീ), സഹോദരൻ അയ്യപ്പൻ റോഡ് (3.4 കി.മീ), ഇടപ്പള്ളി–മാധവ ഫാർമസി റോഡ് (6.8 കി.മീ) എന്നിവയാണ് ശുചീകരിക്കുക. നാളെ ചേരുന്ന കൗൺസിൽ യോഗം ഈ അജണ്ട പരിഗണിക്കും. യന്ത്രം വാങ്ങാൻ സി.എസ്.എം.എൽ ടെൻഡർ നൽകി