കൊച്ചി: മയക്കുമരുന്നിനെതിരെ 23 മുതൽ 30 ഒരാഴ്ച സംസ്ഥാന വ്യാപകമായി ഭാരതീയ ജനത ന്യൂനപക്ഷമോർച്ച പ്രചാരണം നടത്തുമെന്ന്സംസ്ഥാന ഭാരവാഹി യോഗം അറിയിച്ചു. ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. ന്യുനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ന്യൂനപക്ഷമോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നോബൽ മാത്യു, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസപ്പടമാടൻ, ബിജു മാത്യു ദേശീയ സമിതി അംഗം സ്മിത ജോർജ് എന്നിവർ സംസാരിച്ചു.