കൊച്ചി: എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്നു മുതൽ കർക്കടക വാരം ആഘോഷിക്കും. രാവിലെ 11 ന് കച്ചേരിപ്പടി ആയുർവേദ ആശുപത്രിയിൽ നടക്കുന്ന ചടങ്ങ് ജില്ളാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ഇ.എ. സോണിയ എന്നിവർ പങ്കെടുക്കും.ഇന്നു മുതൽ ഏഴു ദിവസം ഉച്ചയ്ക്ക് 12ന് ആശുപത്രിയിൽ പൊതുജനങ്ങൾക്കായി സൗജന്യ മരുന്നു കഞ്ഞി വിതരണമുണ്ടായിരിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.