t

തൃപ്പൂണിത്തുറ: കേരള ഹോം ഗാർഡ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗങ്ങളുടെ മക്കളെ ആദരിക്കുകയും പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. ചടങ്ങിൽ പള്ളി വികാരി ഫാ. ടോജോ വാഴയിൽ ആശംസ അർപ്പിച്ചു. സിനിമാതാരം ഭഗത് മാനുവൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എ.വി. ഷൈജു, തൃപ്പൂണിത്തുറ ഫയർ ഓഫീസർ കെ.പി. മനോഹരൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗം രാജേഷ് എന്നിവർ ആശംസ അർപ്പിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി ബെന്നി ജോർജ്ജ് സ്വാഗതവും സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ. ലക്ഷ്മണൻ പിള്ള നന്ദിയും പറഞ്ഞു.