കളമശേരി: ഏലൂർ നഗരസഭയിൽ വെള്ളം കയറിയ വീടുകളിൽ സഹായഹസ്തവുമായി സേവാഭാരതി പ്രവർത്തകർ എത്തി. 8 പേർ ചേർന്ന ഗ്രൂപ്പുകൾ വീടുകളിലെ വീട്ടുപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ആളുകളെ ക്യാമ്പിലേക്ക് എത്തിക്കുന്നതിന് വാഹന സൗകര്യവും ഏർപ്പാടാക്കി. സേവാഭാരതി പ്രസിഡന്റ് രാധാ കൃഷ്ണൻ, സെക്രട്ടറി പ്രദീപ്, ട്രഷറർ ശ്രീജിത്ത്, കൗൺസിലർ കെ.എൻ.അനിൽകുമാർ, പ്രവർത്തകരായ സിയോൺ, സനൽ കണ്ണൻ, പ്രദീപ് നാരായണീയം, സുജേഷ്, അഭിജിത്, സനൂപ്, ശരൺ, ബേബി, നവൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.