അങ്കമാലി: കനത്തെ മഴയെതുടർന്ന് അങ്കമാലി നിയോജകമണ്ഡലത്തിലെ സ്ഥിതി ഗതിയും സുരക്ഷാ മുന്നൊരുക്കങ്ങളും വിലയിരുത്താൻ റോജി എം. ജോൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു. കാലടി പൊലീസ് സ്റ്റേഷനിലേക്ക് അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ഫയർഫോഴ്സിന്റെ സുരക്ഷാ ഉപകരണങ്ങൾ എത്തിക്കാനും മാഞ്ഞാലിത്തോട്ടിൽ അടിയന്തരമായി ഫ്ളോട്ടിംഗ് ജെ.സി.ബി ഏർപ്പെടുത്താനും നിർദ്ദേശിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിജു പാലാട്ടി, ലതിക ശശികുമാർ, സെബി കിടങ്ങേൻ, അൽഫോൻസ ഷാജൻ, എം.പി.ആന്റണി, ജിനി രാജീവ്, എസ്. വി ജയദേവൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം അനിമോൾ ബേബി തുടങ്ങിയവർ സംസാരിച്ചു.