കിഴക്കമ്പലം: പഴങ്ങനാട് ലയൺസ് ക്ലബ് ആലുവ ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനയും തിമിരശസ്ത്രക്രിയാ ക്യാമ്പും നടത്തി. വിഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഓസ്റ്റിൻ പീയൂസ് ഉദ്ഘാടനം ചെയ്തു. സോൺ ചെയർപേഴ്‌സൺ സുധ ശിവാനന്ദൻ, പഴങ്ങനാട് ലയൺസ് ക്ലബ് പ്രസിഡന്റ് പി.പി. സനകൻ, ഡോ. സജി സുബ്രഹ്മണ്യൻ, രാജേഷ് തോട്ടുങ്കൽ, ജാർവിസ് രാജു തുടങ്ങിയവർ സംസാരിച്ചു.