കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിലെ ഇളംമ്പകപ്പിള്ളി, അകനാട് പ്രദേശത്തെ താഴ്ന്ന മേഖലകളിൽ വെള്ളംകയറി. അകനാട് കുരുമ്പൂര് മഠം രാധകൃഷ്ണന്റെ വീട്ടിലേക്കു പെരിയാർ വാലി കനാലിനോട് ചേർന്ന മതിൽ ഇടിഞ്ഞുവീണു. അകനാട് മൃഗാശുപത്രിയിൽ താഴത്തെ നിലയിൽ വെള്ളംകയറി. ഇതോടെ മരുന്നുകളും മറ്റു സാധന സമഗ്രികളും മുകളിലത്തെ നിലയിലേക്ക് മാറ്റി. മഴ തുടർന്നാൽ അകനാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ക്യാമ്പാക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങൾ പി.പി. അവറാച്ചൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, വില്ലേജ് ഓഫീസർ സ്മിത, വെറ്ററിനറി സർജൻ അനിൽ എന്നിവർ സന്ദർശിച്ചു.