
ഫോർട്ട് കൊച്ചി: കനത്ത മഴയെ തുടർന്ന് ഫോർട്ട്കൊച്ചിയിൽ കൂറ്റൻ മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് കാർ തകർന്നു. ഫോർട്ട്കൊച്ചി ദ്രോണാചാര്യയ്ക്ക് സമീപം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാടക വീടിന് സമീപത്തെ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന സുകുമാരൻ എന്നയാളുടെ ഇൻഡിക്ക കാറിന് മുകളിലേക്കാണ് ശിഖരം വീണത്. കാറിന്റെ മുകൾ ഭാഗം തകർന്നു. 25000രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നി ശമന സേനയും പൊലിസും സ്ഥലത്തെത്തി. പ്രദേശത്തെ അപകടകരമായി നിൽക്കുന്ന ശിഖിരങ്ങൾ മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആർ.ഡി.ഒ ഉൾപെടെയുള്ളവർക്ക് പരാതി നൽകി.