കുറുപ്പംപടി : ഐ.സി.ഡി.എസും സാമുഹ്യക്ഷേമവകുപ്പും ചേർന്ന് അങ്കണവാടികളിൽ നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതി തുരുത്തി അങ്കണവാടിയിൽ ആരംഭിച്ചു. ആഴ്ചയിൽ രണ്ടുദിവസം പാലും രണ്ടുദിവസം മുട്ടയും നൽകുന്ന പദ്ധതിയാണിത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ചിന്നമ്മ, ആശാ വർക്കർ മോളി ടി. വർഗീസ്, ഹെൽപ്പർ അഞ്ജു എന്നിവർ പ്രസംഗിച്ചു.