dog

ആലുവ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നായയ്ക്ക് പുനർജന്മം. ആലുവ മണപ്പുറത്തെ ലോഹതിദാസ് സ്മൃതി മണ്ഡപത്തിൽ ഉറങ്ങിയ നായയാണ് വെള്ളം കുതിച്ചുയർന്നപ്പോൾ വിഷമത്തിലായത്. വെള്ളം ദേഹത്തു തട്ടി ഉറക്കമെഴുന്നേറ്റപ്പോഴേക്കും രക്ഷപ്പെടാനാകാത്ത അവസ്ഥയിലായി. ഇതിനിടയിൽ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെ പൂജാ സാധനങ്ങൾ എടുക്കാനെത്തിയ വിഷ്ണുവെന്ന യുവാവിന്റെ ശ്രദ്ധയിൽ നായപ്പെട്ടത്. തുടർന്ന് വഞ്ചിയുമായെത്തി നായയെ രക്ഷപ്പെടുത്തുകയായിരുന്നു. കർക്കടകവാവുമായി ബന്ധപ്പെട്ട് മണപ്പുറത്ത് എത്തിച്ച കൂറ്റൻ ജനറ്റേറും കൊണ്ടുവന്ന മിനിലോറിയും വെള്ളത്തിൽ മുങ്ങി.