മട്ടാഞ്ചേരി: കൊച്ചി നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ എൻ.കെ. എ. ലത്തീഫ് അനുസ്മരണവും വിദ്യഭ്യാസ പുരസ്കാര വിതരണവും ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. പി.എച്ച്. നാസർ അദ്ധ്യക്ഷത വഹിച്ചു. ഡൊമനിക്ക് പ്രസന്റേഷൻ, ടോണി ചമ്മിണി, അജിത്ത് അമീർ ബാവ ,കെ. കെ. കുഞ്ഞച്ചൻ, എം. എ. മുഹമ്മദാലി, എ' എം. അയുബ്, ഷൈനി മാത്യു, പ്രമോദ് ശ്രിധരൻ, എൻ. കെ. എം. ഷരിഫ്, മുഹമ്മദ് ജെറിസ്, പി. എം. അസ്ലം, ബാസ്റ്റ്യൻ ബാബു, ഹസിം ഹംസ, കവിത ഹരികുമാർ ,അബ്ദുൾഖാദർ ജബ്ബർ, ഷമീർ വളവത്ത്, പി എം എം സമദ് , സുൾഫത്ത് ബഷീർ എന്നിവർ സംസാരിച്ചു. ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഏഷ്യ ഗോൾഡ് മെഡൽ ജേതാവ് അശ്വിൻ ഷെട്ടി, വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ച എം. എം. സലിം ,റങ്ക് ജേതാക്കളായ ഓഷ്യൻ എലിസബത്ത് ജോൺ, വിസ്മയ കെ. കുമാർ, പ്ളസ് ടു, എസ്.എസ്.എൽ.സി പരിക്ഷകളിൽ എ പ്ളസ് കരസ്ഥമാക്കിയ 198 വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.