t

തൃപ്പൂണിത്തുറ: ദേശീയ പണിമുടക്കിൽ പങ്കെടുത്ത കൊച്ചി റിഫൈനറി തൊഴിലാളികളുടെ പിടിച്ചുവച്ച എട്ടു ദിവസത്തെ വേതനം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കേരള ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ റിഫൈനറി ഗേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പ്രതിഷേധയോഗത്തിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി. അജി, എം.ബി. മനോജ്, സി.കെ. ജോൺസ്, ടി.എ. അൻവർ, എസ്‌. അനുപ് എന്നിവർ സംസാരിച്ചു.

ഇന്ന് വൈകിട്ട് അഞ്ചിന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ റിഫൈനറി ഗേറ്റിൽ പ്രതിഷേധറാലിയും സമര പ്രഖ്യാപനവും സംഘടിപ്പിക്കും. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, കെ. ചന്ദ്രൻപിള്ള, പി.വി. ശ്രീനിജൻ, കെ.എൻ. ഗോപിനാഥ്, കെ.കെ. ഇബ്രാഹിം കുട്ടി, പി.ആർ. മുരളീധരൻ, ജോൺ ഫെർണാണ്ടസ്, കെ.എൻ. ഗോപി എന്നിവർ പങ്കെടുക്കും.