കൊച്ചി: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈറ്റില മൊബിലിറ്റി ഹബ്ബിൽ നടന്ന ബോധവത്കരണ പരിപാടിയോടെ തുടക്കമായി. എറണാകുളം സെന്റ്.തെരേസാസ് കോളേജിലെ ഹോം സയൻസ് ഡിപ്പാർട്‌മെന്റിലെ വിദ്യാർത്ഥിനികൾ ഫ്ളാഷ് മോബും മുലയൂട്ടൽ സന്ദേശ ഗാനവും അവതരിപ്പിച്ചു. ഈ മാസം ഏഴുവരെയാണ് ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാതല ഐ.സി.ഡി.എസ് സെല്ലിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബി. സൈന സംസാരിച്ചു. ന്യൂട്രിഷൻ ക്ലിനിക്കുകൾ, പീഡിയാട്രീഷൻ ക്ലിനിക് ,വെബ്ബിനാറുകൾ, സെമിനാർ ,പോഷക പ്രദർശനം തുടങ്ങിയവ വിവിധ ഐ.സി.ഡി.എസു കളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 7 വരെയുള്ള ദിവസങ്ങളിൽ നടക്കും.