കാലടി : കാലടി ഫാർമേഴ്സ് ബാങ്കിലെ എ. ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്. എസ്. എൽ. സി ,പ്ളസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ,എ വൺ കിട്ടിയ വിദ്യാർത്ഥികളും ബിരുദ, ബിരുദാനന്തര തലത്തിൽ ആദ്യ മൂന്ന് റാങ്ക് നേടിയവരെയും അനുമോദിക്കും. അർഹരായവർ ആഗസ്റ്റ് അഞ്ചിനകം ബാങ്കിൽ അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് കെ.എ.ചാക്കോച്ചൻ, മാനേജിംഗ്‌ ഡയറക്ടർ സനീഷ് ശശി എന്നിവർ അറിയിച്ചു. ഫോൺ - O484 - 2462293