കൊച്ചി: ഗൗഢ സാരസ്വത ബ്രാഹ്മണ സമൂഹം ശ്രാവണ മാസത്തിലെ ശുക്ലപക്ഷ നാഗപഞ്ചമി ദിനത്തിൽ ഉപാകർമ്മം അനുഷ്ഠിച്ചു. ഒരു വർഷത്തെ ജപ തപ അനുഷ്ഠാനങ്ങളിൽ ഉണ്ടായിട്ടുള്ള കുറവുകളിൽ ക്ഷമാപണം നടത്തി ഗൃഹസ്ഥ ബ്രാഹ്മണരും ബ്രഹ്മചാരികളും വേദാരംഭം കുറിച്ചു. ഋഗ്‌വേദമന്ത്രങ്ങൾ ഉരു വിട്ട് തർപ്പണം ചെയ്തു, തുടർന്ന് കുലദേവതാ ക്ഷേത്രങ്ങളിൽ കാണിക്കയർപ്പിച്ചു. സാധാരണ ശ്രാവണമാസത്തിലെ തിരുവോണ നാളിലാണ് ഈ ചടങ്ങ് നടക്കുന്നത്. എറണാകുളം തിരുമല ദേവസ്വം തന്ത്രി എസ്. ശ്രീനിവാസ് ഭട്ടിന്റെ കാർമ്മികത്വത്തിൽ ഗുരുശാലയിലാണ് ഋഗ്വേദ ഉപാകർമ്മ ചടങ്ങ് നടന്നത്.