ban

കാലടി :പുതിയേടം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ എസ് .എസ്. എൽ.സി ,പ്ളസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ബാങ്ക് സഹകാരികളുടെ മക്കൾക്ക് നൽകി വരുന്ന മെമൊന്റോയും കാഷ് അവാർഡും വിതരണം ചെയ്‌തു. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്‌തു.

ബാങ്ക് പ്രസിഡന്റ് ടി .ഐ. ശശി അദ്ധ്യക്ഷനായി. കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശരണ്യയെ അനുമോദിച്ചു . യോഗത്തിൽ ബാങ്ക് മുൻ പ്രസിഡന്റുമാരായ സി. കെ. സലിംകുമാർ, പി. അശോകൻ, എം. ജി. ഗോപിനാഥ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി. അഭിജിത്ത്, കെ.എൻ. സന്തോഷ്, എം .ജി. ശ്രീകുമാർ, സെക്രട്ടറി പി.എ. കാഞ്ചന എന്നിവർ സംസാരിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ പി.പി. പൗലോസ്, കെ.പി. ശിവൻ, വി. ഒ. പത്രോസ്, ഗൗരി ശിവൻ, കെ.ഇ. അലിയാർ, ഷീജ രാജൻ , സി.എസ്. ഷനിൽ കുമാർ എന്നിവർ പങ്കെടുത്തു