കൊച്ചി: രണ്ടര കോടി രൂപ ചെലവഴിച്ച് കലൂർ - കടവന്ത്ര റോഡ് നവീകരിക്കുമെന്ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്ത തോപ്പുംപടി ബി.ഒ.ടി പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനായി 40 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.