കുറുപ്പംപടി: മേതല കല്ലിൽ സ്കൂളിന്റെ പുറകുവശത്ത് മണ്ണിടിഞ്ഞു. എൽ.പി, യു.പി വിഭാഗത്തിന് വേണ്ടി പണിത പുതിയ കെട്ടിടത്തിന്റെ പുറകുവശത്തെ കുന്നിലെ മൺതിട്ടയാണ് ഇടിഞ്ഞുവീണത്. സ്കൂൾ കെട്ടിടത്തിൽ നിന്ന് ഒന്നര മീറ്റർ മാത്രം അകലെയാണ് 25 അടിയോളം ഉയരത്തിലുള്ള ചെറിയ കുന്ന്. കെട്ടിട നിർമ്മാണ സമയത്ത് പൈലിംഗ് നടത്തിയപ്പോൾ ഇത്തരത്തിൽ മണ്ണ് ഇടിഞ്ഞിരുന്നു. അതിനാൽ സ്കൂളിന് സംരക്ഷണഭിത്തി കെട്ടുന്നതിന് 50 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. സംരക്ഷണഭിത്തി കെട്ടാത്തതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണം.