
കൊച്ചി: മുനിസിപ്പൽ ചെയർമാൻസ് ചേമ്പർ, മേയേഴ്‌സ് കൗൺസിൽ, കില, കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നവകേരളവും നവ നഗരസഭകളും എന്ന വിഷയത്തിൽ ശില്പശാല നടത്തി. ടൗൺഹാളിൽ നടന്ന ചടങ്ങ് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭാ ചെയർമാൻ സുജിൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലയിലെ 14 നഗരസഭകളിൽ നിന്നായി 112 പ്രതിനിധികൾ പങ്കെടുത്തു. കെ.എം.സി.എസ്.യു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ഡി.സാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിനു ജോസഫ്, സി.ബി.ഹരികൃഷ്ണൻ, സ്റ്റാലിൻ ജോസഫ്, സജയൻ എന്നിവർ പങ്കെടുത്തു.