snm-college-

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജിലെ 2003- 06 ബി.എ ഇക്കണോമിക്സ് ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ കോളേജിലേക്ക് വീൽ ചെയർ നൽകി. കോളേജിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കാമ്പസിനകത്ത് ഉപയോഗിക്കാനാണിത്.

കോളേജിനുള്ളിൽ ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ ഒരുക്കിയട്ടുണ്ട്. പൂർവവിദ്യാർത്ഥി പ്രതിനിധികളായ നാസർ, സിജിത്ത്, എൽജോ, രശ്മി, വിജി, മഞ്ജു, ദീപ്തി എന്നിവർ ചേർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിതയ്ക്ക് കൈമാറി. ഇക്കണോമിക്സ് വിഭാഗം മേധാവിയും പൂർവ്വ വിദ്യാർത്ഥി സംഘടന ട്രഷറുമായ എം.ബി. നിഖിൽ, കോളേജ് സൂപ്രണ്ട് ദിലീപ് കുമാർ, സ്വാശ്രയ വിഭാഗം കോ ഓർഡിനേറ്റർ സിജു എന്നിവരും പങ്കെടുത്തു.