പറവൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം നാളെ തുടങ്ങും. ടൗൺ എക്സ്ചേഞ്ച് ഹാളിൽ രാവിലെ പത്ത് മുതലാണ് പരിശീലനം. മുപ്പത് പ്രവൃത്തി ദിവസങ്ങളാണ് പരിശീലന ക്ലാസിന്റെ കാലാവധി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 0484 2440066