തൃപ്പൂണിത്തുറ: കേരള ക്ഷേത്ര വാദ്യകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു. അപ്പുത്രയം സ്മാരക കലചാര്യ പുരസ്‌കാരത്തിനു ചോറ്റാനിക്കര വിജയൻ മാരാരും ചേന്ദമംഗലം ഉണ്ണിക്കൃഷ്ണൻ സ്മാരക വാദ്യശ്രീ പുരസ്കാരത്തിനു മച്ചാട് ഹരിയും അർഹരായി. 12 ന് തിരുവനന്തപുരത്ത് വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുരസ്കാര സമർപ്പണം നടത്തുമെന്ന് അക്കാഡമി സംസ്ഥാന സെക്രട്ടറി രാജേഷ് മാസ്റ്ററും പ്രസിഡന്റ് അന്തിക്കാട് പത്മനാഭനും വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.