പറവൂർ: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരയവർക്ക് ലൈസൻസ് ലഭിക്കുന്നതിനായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പും ലേണേഴ്സ് ടെസ്റ്റും ഇന്ന് പുത്തൻവേലിക്കര ഇൻഫെന്റ് ജീസസ് ഹാളിൽ നടക്കും. രാവിലെ ഒമ്പതരയ്ക്ക് എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ളബ് പ്രസിഡന്റ് പ്രൊഫ. സി.കെ രഞ്ജൻ അദ്ധ്യക്ഷത വഹിക്കും. കണ്ണ് പരിശോധനയുടെ ഉദ്ഘാടനം പഞ്ചായത്ത് പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിക്കും. സി.എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പറവൂർ ജോയിന്റ് ആർ.ടി.ഒ ഇ.ജെ. ജോയ്സൺ, എം.വി.ഐ എൻ. വിനോദ്കുമാർ, രജിനി ബിബി, അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. പറവൂരിലെ മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.