ആലുവ: നഗരത്തിൽ ജില്ലാ ആശുപത്രിക്ക് മുമ്പിൽ സ്വകാര്യ ബസിടിച്ച് വൃദ്ധ മരിച്ചു. നെടുമ്പാശേരി മേയ്ക്കാട് കല്ലുവെട്ടി പറമ്പിൽ മുഹമ്മദിന്റെ ഭാര്യ അലീമയാണ് (65) മരിച്ചത്. ഇന്നലെ രാവിലെയാണ് അപകടം. ജില്ല ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി നിർത്തിയിട്ട ബസിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം. ഫോർട്ടുകൊച്ചിക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഉടനെ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.