ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ കാണാതായ മട്ടാഞ്ചേരി കോമ്പാറമുക്ക് കണ്ടത്തിൽവീട്ടിൽ നവാസിന്റെ മകൻ ബിലാൽ എന്ന് വിളിക്കുന്ന നിസാമുദ്ദീന്റെ (24) മൃതദേഹം മുളവുകാട് ടവർലൈൻ ജെട്ടിക്ക് സമീപത്തുനിന്ന് കണ്ടെത്തി.

ഞായറാഴ്ച രാവിലെ ആലുവ മണപ്പുറം കടവിൽ ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പം കുളിക്കുന്നതിനിടെയാണ് കാണാതായത്. ഇവർക്കൊപ്പമെത്തിയ രണ്ട് യുവതികൾ കരയിലിരുന്നപ്പോൾ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ബിലാൽ മറുകരയിലക്ക് നീന്തി മദ്ധ്യഭാഗത്ത് വച്ച് അവശനായി മുങ്ങിപ്പോകുകയായിരുന്നു. തുടർന്ന് ആലുവ ഫയർഫോഴ്‌സ് സംഘവും മുങ്ങൽ വിദഗ്ദ്ധരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്നലെ മുളവുകാട് ജെട്ടിയിൽ അ‌ജ്ഞാതമൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.