തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഭവന പുനരുദ്ധാരണത്തിന്റെ പേരിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.നഗരസഭ കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിവരങ്ങൾ പരിശോധിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയത്. നഗരസഭാ പദ്ധതിക്കായി 12 ജനറൽ വിഭാഗങ്ങളായ കുടുംബങ്ങൾക്ക് ആദ്യഗഡുവായി 2,40.000 രൂപ നൽകിയത്.എന്നാൽ രണ്ടാം ഗഡു കൈപ്പറ്റിയത്തിന്റെ രേഖകൾ ഓഡിറ്റ് വിഭാഗത്തിന് മുന്നിൽ ഹാജരാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ആദ്യ ഗഡു കൈപ്പറ്റിയ ശേഷം ഗുണഭോക്താക്കൾ നാലുമാസത്തിനകം പണി പൂർത്തിയാക്കി രണ്ടാം ഗഡു കൈപ്പറ്റേണ്ടതാണ്. ഇല്ലാത്തപക്ഷം ആദ്യ ഗഡു പലിശസഹിതം ഗുണഭോക്താക്കളിൽ നിന്ന് തിരികെ അടക്കണമെന്നാണ് ചട്ടം. നഗരസഭാ ഇത്തരത്തിൽ തുക തിരിച്ചുപിടിച്ചതായും കാണുന്നില്ല. ജനറൽ വിഭാഗത്തിന് ആകെ 40,000 രൂപയും ആദ്യ ഗഡുവായി 20,000 രൂപയും എസ്‌.സി വിഭാഗക്കാർക്ക് ആകെ ഒന്നരലക്ഷം രൂപയാണ് നൽകുന്നത്.അതിൽ ആദ്യ ഗഡു 75,000 രൂപയും നൽകും. ഭവന പുനരുദ്ധാരണത്തിന്റെ പേരിൽ ചില ഏജന്റുമാർ പണം തട്ടുന്നതായും ആരോപണമുണ്ട്