traffic-police

കൊച്ചി: ട്രാഫിക് ഡ്യൂട്ടിക്കിടെയുള്ള പൊലീസുകാരുടെ മൊബൈൽഫോൺ ഉപയോഗം തടയണമെന്നും ഇത് ശ്രദ്ധയിൽപ്പെട്ടാൽ വ്യക്തികൾക്ക് ദൃശ്യങ്ങൾ പകർത്തി പരാതി നൽകാൻ സംവിധാനം ഒരുക്കണമെന്നും ഹൈക്കോടതി. കൊച്ചി നഗരത്തിലെ ട്രാഫിക്, പാർക്കിംഗ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിർദ്ദേശം. ട്രാഫിക് പൊലീസുകാർ മൊബൈലിൽ നോക്കിയിരിക്കുന്നത് സ്ഥിരം കാഴ്‌ചയാണെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള മൊബൈൽ ഉപയോഗം തടയണമെന്നും ഉത്തരവിൽ പറയുന്നു.

മറ്റു നിർദ്ദേശങ്ങൾ

 പ്രഷർ ഹോണുകൾ തടയണം

 പരാതി നൽകാൻ രണ്ടു ടോൾ ഫ്രീ നമ്പറുകൾ വേണം

 ഇവ ബസുകളിലും ഓട്ടോറിക്ഷകളിലും പ്രദർശിപ്പിക്കണം

 പരാതി ലഭിച്ചാൽ പൊലീസ് നടപടിയെടുക്കണം

 ബസുകളും ഓട്ടോകളും സ്റ്റോപ്പുകളിൽ മാത്രം നിറുത്താൻ നിർദ്ദേശം നൽകണം

 പിന്നിലുള്ള വാഹനങ്ങളെ ശ്രദ്ധിക്കാതെ ഓട്ടോകൾ വെട്ടിത്തിരിക്കുന്ന പ്രവണത തടയണം

 ബസുകളിലും ഓട്ടോകളിലും റിയർ വ്യൂ മിററുകൾ ഉറപ്പാക്കണം