show
ഫിക്കി സംഘടിപ്പിച്ച രാജ്യാന്തര റോഡ് ഷോ ഡി.എം.സി.സി എക്‌സിക്യുട്ടീവ് ചെയർമാനും സി.ഇ.ഒയുമായ അഹമദ് ബിൻ സുലായേം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) രാജ്യാന്തര ബിസിനസ് റോഡ് ഷോ സംഘടിപ്പിച്ചു. ദുബായ് മൾട്ടി കമോഡിറ്റീസ് സെന്റർ എക്‌സിക്യുട്ടീവ് ചെയർമാനും സി.ഇ.ഒയുമായ അഹമദ് ബിൻ സുലായേം ഉദ്ഘാടനം ചെയ്തു.

ഫിക്കി കേരള ചെയർമാൻ ദീപക് എൽ. അസ്വാനി ആമുഖപ്രഭാഷണം നടത്തി. ജോയിന്റ് ഡയറക്ടർ ജനറൽ ഒഫ് ഫോറിൻ ട്രേഡ് കെ.എം ഹരിലാൽ പ്രഭാഷണം നടത്തി.

ഡി.എം.സി.സി ഏഷ്യ, കിഴക്കൻ യൂറോപ്പ് പ്രതിനിധി ബാസൽ ബിറ്റർ, എക്‌സിക്യുട്ടീവ് ഡയറക്ടർ സഞ്ജീവ് ദത്ത, റിയാസ് അഹമ്മദ്, മുഹമ്മദ് റാഫി, തോമസ് മത്തായി, സാവിയോ മാത്യു എന്നിവർ പങ്കെടുത്തു.