കൊച്ചി: രണ്ടാമത് മിസിസ് ഇന്ത്യ ഗ്ലോബൽ സൗന്ദര്യ മത്സരത്തിൽ തമിഴ്നാട് സ്വദേശിനി കൃപാ ധർമ്മരാജ് കിരീടം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഹംസിനി ശിവ് (കർണാടക), മൂന്നാംസ്ഥാനം വർഷ (മഹാരാഷ്ട്ര) എന്നിവർ നേടി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജെബിത അജിത് വിജയികളെ സുവർണകിരീടം അണിയിച്ചു.
റെജി ഭാസ്‌കർ (ഫാഷൻ ഫോട്ടോഗ്രാഫർ), ബിയ സിന്ധു (ഇമേജ് കൺസൾട്ടന്റ് ), ഡോ. ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്‌നസ് തെറാപ്പിസ്റ്റ്), ഡോ. തോമസ് നെച്ചുപാടം (സൗന്ദര്യവർദ്ധക വിദഗ്ദ്ധൻ) എന്നിവരായിരുന്നു വിധികർത്താക്കൾ. ഇന്ത്യൻ പൈതൃക വസ്ത്ര റൗണ്ടായിരുന്നു അവസാന മത്സരം.