psycho
ആ​ശ​ങ്കയൊഴി​ഞ്ഞ് സൈക്കോ സോഷ്യോ കൗൺ​സി​ലർമാർ

കൊച്ചി: സർക്കാർ സ്‌കൂളുകളിലെ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ കരാർപുതുക്കി വനിതാ ശിശുവികസനവകുപ്പ് ഉത്തരവിറക്കി. മാർച്ച് മൂന്നിന് കരാർ കാലാവധി കഴിഞ്ഞതോടെ ആശങ്കയിലായിരുന്നു കൊവിഡ് കാലത്തുൾപ്പെടെ രാപ്പകലില്ലാതെ സേവനമനുഷ്ഠിച്ച ഈ കൗൺസിലർമാർ. 1,066ൽ 868പേരുടെ കരാറാണ് മുൻകാല പ്രാബല്യത്തോടെ പുതുക്കിയത്. 2022 ഏപ്രിൽ രണ്ടുമുതൽ 2023 മാർച്ച് 30വരെയാണ് പുതിയ കരാർ.

കരാർ പുതുക്കാത്തതിനാൽ മുഴുവൻ സൈക്കോ സോഷ്യൽ കൗൺസിലർമാരും ഇതേവരെ ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്തിരുന്നത്. ഞായറാഴ്ച ഉൾപ്പെടെ അവധി ദിനങ്ങളിലും പ്രതിഫലം ഇല്ലാതായത് പ്രതിഷേധത്തിനും അതൃപ്തിക്കും കാരണമായി. കോൺഗ്രസ് ആഭിമുഖ്യമുള്ള കേരള സ്‌കൂൾ കൗൺസിലേഴ്സ് അസോസിയേഷനും സി.ഐ.ടി.യു നേതൃത്വത്തിലുള്ള ഓർഗനൈസേഷൻ ഒഫ് സോഷ്യൽ വർക്കേഴ്സ് ആൻഡ് കൗൺസിലേഴ്സും മുഖ്യമന്ത്രിയെ ഉൾപ്പെടെ പലവട്ടം നേരിൽക്കണ്ട് പ്രശ്നം ധരിപ്പിച്ചെങ്കിലും തീരുമാനമായിരുന്നില്ല.


സൈക്കോസോഷ്യൽ കൗൺസിലർ
2008ൽ കേന്ദ്രസർക്കാർ കിഷോരി യോജന

എന്ന പേരിൽ ആരംഭിച്ച പദ്ധതി

2010ൽ സംസ്ഥാന സർക്കാർ തനത് പദ്ധതിയാക്കി

168 പേരുമായാണ് പദ്ധതി തുടങ്ങിയത്

എം.എസ്.ഡബ്ല്യു, എം.എ സോഷ്യൽ വർക്ക് എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരെ പരിശീലനം നൽകി നിയമിക്കുകയായിരുന്നു. 2017വരെ കരാർ പുതുക്കിയില്ലെങ്കിലും ഓണറേറിയം മുടങ്ങിയിരുന്നില്ല. 2017 മുതൽ കരാർ പുതുക്കി.

പ്രധാന ജോലികൾ
സ്‌കൂൾ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും കൗൺസലിംഗ്

പ്രശ്നങ്ങൾ നേരിടുന്നവരെ ഉൾപ്പെടുത്തി പേരന്റിംഗ് ഔട്ട്റീച്ച് ക്യാമ്പ്

കൊവിഡ് കാലത്ത് ഓൺലൈൻ പഠനസൗകര്യമില്ലാവരെ കണ്ടെത്തി സഹായിച്ചു

ദമ്പതികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൗമാരപ്രായക്കാർക്കും സേവനം

കരാർ പുതുക്കിയ സൈക്കോ സോഷ്യൽ

കൗൺസിലർമാർ (ജില്ല തിരിച്ച്)

തിരുവനന്തപുരം- 61
കൊല്ലം- 76
പത്തനംതിട്ട- 29
ആലപ്പുഴ- 92
കോട്ടയം- 62
ഇടുക്കി- 43
എറണാകുളം- 65
തൃശൂർ- 69
പാലക്കാട്- 46
മലപ്പുറം- 83
കോഴിക്കോട്- 73
കണ്ണൂർ- 82
വയനാട്- 45
കാസർകോട് - 42

പ്രതിമാസ ഓണറേറിയം

2010- 6,500
2012- 10,000
2013- 12,500
2018- 18,750
നിലവിൽ- 24,000