കൊച്ചി: സൗഹൃദ ദിനാഘോഷത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് കൊച്ചിൻ അപ്ടൗൺ കേരളീയം മോട്ടോർ സ്‌പോർട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ച വൈകല്യമുള്ളവർക്കായി റോട്ടോവിഷൻ കാർ ഡ്രൈവ് സംഘടിപ്പിക്കും.
ഏഴിന് ഉച്ചയ്ക്ക് 1.30ന് കലൂർ ജെ.എൻ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പച്ചക്കൊടി വീശും. 45 കിലോമീറ്റർ പിന്നിട്ട് കലൂർ ഐ.എം.എ ഹൗസിൽ സമാപിക്കും. മന്ത്രി പി. രാജീവ് സമ്മാനദാനം നിർവഹിക്കും.
ബ്രെയിലി ലിപിയിൽ അച്ചടിച്ച റോഡ് ബുക്കുകളുടെയും റോട്ടേറിയൻമാർ ഓടിക്കുന്ന വാഹനങ്ങളുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവരെ നാവിഗേറ്റർമാരാക്കിയാണ് കാർ യാത്ര. വിവരങ്ങൾക്ക് ഫോൺ: 9847084565