അങ്കമാലി : എന്റെ സംരംഭം നാടിന്റെ അഭിമാനം പദ്ധതിയോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ
ആറിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ അങ്കമാലി നഗരസഭാ കോൺഫറൻസ് ഹാളിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തും. 2022-23 സംരംഭക വർഷത്തിൽ നഗരസഭ പ്രദേശത്ത് ആരംഭിച്ചതും ആരംഭിക്കുന്നതുമായ സംരംഭങ്ങൾക്ക് അർഹമായ സബ്സിഡി വായ്പാ പദ്ധതികളെക്കുറിച്ചറിയുവാൻ മേളയിൽ അവസരമുണ്ടാകും. നഗരസഭാ പരിധിയിലെ വിവിധ ബാങ്ക് പ്രതിനിധികൾ മേളയിൽ പങ്കെടുക്കും. വിവരങ്ങൾക്ക് : 8848267871, 9744431972.