cpm

അങ്കമാലി: സി.പി.എം തുറവൂർ വാതക്കാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിദ്യഭ്യാസ അവാർഡ് വിതരണവും നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് വിതരണം ലോക കേരള സഭയിൽ പങ്കെടുത്ത ഫ്രാൻസീസ് കൈതാരത്തിനെ ആദരിക്കലും നടന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജിഷ ശ്യാം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ടി.പി. തോമസ് അദ്ധ്യക്ഷനായി. സിനിമ സീരിയൽ അഭിനയത്രി മരിയ പ്രിൻസ് മുഖ്യാതിഥിയായി. കെ.പി. രാജൻ, എ.വി. ദേവരാജൻ, എം.എം. ജയ്സൺ, ജോർജ് പി. ആന്റണി, ടി.എ. ലോനപ്പൻ എന്നിവർ സംസാരിച്ചു.