കൊച്ചി: എറണാകുളം വടുതലയിൽ വൃദ്ധനെ വീടിന്റെ സമീപത്തെ മാവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടുതല ബോട്ടുജെട്ടി റോഡിൽ കളങ്ങരവീട്ടിൽ സ്റ്റാൻലി മെന്റസിനെയാണ് (72) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് നോർത്ത് പൊലീസിനെ വിവരമറിച്ചു. രണ്ട് മക്കളെ വിവാഹം കഴിച്ചു വിട്ടതോടെ വീട്ടിൽ സ്റ്റാൻലിയും ഭാര്യയും മാത്രമായിരുന്നു. കഴിഞ്ഞദിവസം ചികിത്സയുടെ ഭാഗമായി ഭാര്യ മകളുടെ വീട്ടിലേക്ക് പോയി. ഇതോടെ സ്റ്രാൻലി ഒറ്രക്കായി. ഇതിന്റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. പോസ്റ്രുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.