
അങ്കമാലി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ ) അങ്കമാലി മേഖലാ തലത്തിൽ നടത്തിയ ഫോട്ടോഗ്രഫി - വീഡിയോഗ്രഫി ശില്പശാല മേഖലാ പ്രസിഡന്റ് റിജോ തുറവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതൃത്വത്തിൽ നടന്ന ഫോട്ടോ ഫെസ്റ്റ് ഇൻഡ്യ 2022 ലെ സമ്മാനർഹനായ അത്താണി യൂണിറ്റ് അംഗം ഷെമീർ ഗാലക്സിക്ക് സംസ്ഥാന സെക്രട്ടറി ഷാജോ ആലുക്കൽ സമ്മാനം നൽകി. നിക്കോൺ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന ക്ലാസ് ഐസക്ക് ശ്യാം നയിച്ചു. അങ്കമാലി മേഖലയിലെ അത്താണി, മഞ്ഞപ്ര, കാലടി, അങ്കമാലി സിറ്റി, കറുകുറ്റി യൂണിറ്റിലെ അംഗങ്ങൾ ശില്പശാലയിൽ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീജിത്ത് ശിവറാം,ജില്ലാ വൈസ് പ്രസിഡന്റ് എൽഡോ ജോസഫ്, മേഖലാ സെക്രട്ടറി സെബി സി.ഒ., ട്രഷറർ ജിജോ മാത്യു,വൈസ് പ്രസിഡന്റ് വർഗീസ് ബ്യൂട്ടിക്ക്, ജോയിന്റ് സെക്രട്ടറി സെബി വി.പി.,ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.വി. കുരുവിള, മെൽജോ മൈപ്പാൻ എന്നിവർ പ്രസംഗിച്ചു.