t
രഞ്ജിത്ത് രാജൻ

തൃപ്പൂണിത്തുറ: വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും മൊബൈൽഫോണും കവർന്ന യുവാവ് അറസ്റ്റിൽ. മുളന്തുരുത്തി പെരുമ്പിള്ളി കരയിൽ രാജ്ഭവൻ വെട്ടിക്കാട്ടുവീട്ടിൽ രഞ്ജിത്ത് രാജനെയാണ് (37) മുളന്തുരുത്തി പൊലീസ് അറസ്റ്റുചെയ്തത്.

പൊലീസ് പറയുന്നത്: താത്കാലിക ജീവനക്കാരിയായിരുന്ന വീട്ടമ്മയ്ക്ക് ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് മാനഭംഗപ്പെടുത്തി ബലമായി ഫോട്ടോയെടുക്കുകയും അത് മറ്റുള്ളവരെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞനാലുവർഷത്തോളമായി പണം വാങ്ങുകയുമായിരുന്നു. ഇതിന്റെ പേരിൽ ഇയാൾ സ്വർണവും മൊബൈൽഫോണും കൈക്കലാക്കി. തുടർന്ന് വീട്ടമ്മ മുളന്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സബ് ഇൻസ്പെക്ടർമാരായ എസ്.എൻ. സുമതി, ടി.കെ. കൃഷ്ണകുമാർ, എ.എസ്.ഐ കെ.എം. സന്തോഷ്‌കുമാർ, എസ്.സി.പി.ഒമാരായ അനിൽകുമാർ, മിഥുൻ തമ്പി തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.