പെരുമ്പാവൂർ: രായമംഗലം പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 17.34 കോടി രൂപ അടങ്കൽ വരുന്ന 175 പ്രോജക്ടുകൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. കൃഷി, മൃഗസംരക്ഷണ മേഖലകളിലായി 91 ലക്ഷം രൂപയും പാർപ്പിട മേഖലയ്ക്ക് 8.20 കോടി രൂപയും ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപയും കുടിവെള്ളത്തിനും മാലിന്യ സംസ്‌കരണത്തിനുമായി 62.28 ലക്ഷവും പശ്ചാത്തല മേഖലയ്ക്കായി 2.50 കോടിയും പ്രോജക്ടുകൾക്കാണ് അംഗീകാരം നൽകിയത്.