പെരുമ്പാവൂർ: പെരുമ്പാവൂർ ക്ഷേമ ബോർഡ് പൂൾ-5 എയിലെ വിരമിക്കുന്ന ഐ. എൻ. ടി. യു.സി തൊഴിലാളിയായ സി.കെ. മൊയ്തീന് സഹപ്രവർത്തകരും വാട്ട്‌സാപ്പ് കൂട്ടായ്മയും ചേർന്ന് യാത്ര അയപ്പ് നൽകി. ക്ഷേമനിധി ബോർഡ് അംഗം സി.വി. മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഐ.എൻ.ടി.യു.സി റിജിയണൽ പ്രസിഡന്റ് ഡേവിഡ് തോപ്പിലാൻ ഉദ്ഘാടനം ചെയ്തു.
ചുമട്ട്‌ത്തൊഴിലാളി ഫെഡറേഷൻ (സി. ഐ.ടി.യു ) സംസ്ഥാന കമ്മിറ്റി അംഗം വി.പി.ഖാദർ മുഖ്യപ്രഭാഷണം നടത്തി. ഐ എൻ.റ്റി.യു.സി ജില്ലാ വൈസ്.പ്രസിഡന്റും ക്ഷേമ ബോർഡ് അംഗവുമായ വി. ഇ.റഹിം, പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ് പി.ജി. മഹേഷ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഷറഫ്, ക്ഷേമബോർഡ് അംഗവും സി. ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ ടി. എൻ.നസീർ ,സുനിൽ തോട്ടുവ , പെരുമ്പാവൂർ ക്ഷേമ ബോർഡ് സുപ്രണ്ട് ജോൺസൺ, പ്രസാദ്, ഷാ രായമംഗലം, സിദ്ധിഖ് പുളിയാംപിള്ളി, മോട്ടോർ തെഴിലാളി ഫെഡറേഷൻ ഐ എൻ.റ്റി.യു.സി നേതാവ് ബെന്നി, സി..കെ.മൈതീൻ എന്നിവർ സംസാരിച്ചു.