കളമശേരി: മിൽമ എറണാകുളം മേഖല ചെയർമാൻ സ്ഥാനം രാജിവച്ച ജോൺ തെരുവത്ത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ സന്ദർശിച്ച് രാജിക്കത്ത് കൈമാറി. കെ.പി.സി.സി നേതൃത്വം, രമേശ് ചെന്നിത്തല, ജോസഫ് വാഴക്കൻ, കെ.പി.ധനപാലൻ എന്നിവരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം രണ്ടര വർഷത്തെ കാലാവധി കഴിഞ്ഞാൽ പദവി കൈമാറണമെന്ന് വാക്ക് പാലിച്ച് കാലാവധി തീരുന്നതിനു മുമ്പേ രാജിവച്ചതിൽ പ്രസിഡന്റ് അഭിനന്ദിക്കുകയും ഷാൾ അണിയിച്ച് അനുമോദിക്കുകയും ചെയ്തു.
ഇടപ്പള്ളിയിൽ അന്താരാഷ്ട്ര നിലവാരമുള്ള സെൻട്രൽ ലാബ്, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡയറി, ഡോ.വർഗീസ് കുര്യന്റെ നാമത്തിൽ മൂന്നാറിൽ പരിശീലന കേന്ദ്രം തുടങ്ങിയവ നടപ്പാക്കാൻ കഴിഞ്ഞതായി ജോൺ തെരുവത്ത് പറഞ്ഞു.