കൊച്ചി: സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിലായി. വടുതല ദേശം തൃച്ചാട്ടകുളംവീട്ടിൽ ശ്രീരാജ് ജയകുമാറാണ് (25) സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 16.52 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞദിവസം ചെറിയ അളവിൽ എം.ഡി.എം.എയുമായി ഒരാളെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊബൈൽലിൽനിന്നാണ് ശ്രീരാജിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ബംഗളൂരുവിലെ ഒരു ലോജിസ്റ്റിക്ക് സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളെ നാട്ടിലേക്ക് വരുംവഴി സൗത്ത് ഓവർബ്രിഡ്ജിന് താഴെയുള്ള കെ.എസ്.എൻ മേനോൻ റോഡിൽ വച്ച് പിടികൂടുകയായിരുന്നു. ഇയാൾക്ക് എം.ഡി.എം.എ കൈമാറിയ ബംഗളൂരു മലയാളിക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.