മട്ടാഞ്ചേരി: സ്വാതന്ത്രത്തിൻ്റെ 75-ാമത് വാർഷികമായ അമൃത് മഹോത്സവ ഭാഗമായി കൊച്ചിൻ വോയ്സ് വീടുകളിൽ ഉയർത്താൻ സൗജന്യമായി ദേശീയപതാക വിതരണം ചെയ്യുന്നു. ആദ്യഘട്ടമായി കൊച്ചിയിലെ രണ്ടായിരത്തോളം ഭവനങ്ങളിലാണ് ദേശീയ പതാക നൽകുക . ദേശീയപതാക വിതരണോദ്ഘാടനം ഞായറാഴ്ച രാവിലെ 9 ന് ഫോർട്ടു കൊച്ചി ചീനവല (വാസ്കോഡി ഗാമ ) സ്ക്വയറിൽ നടക്കുo. നാവിക സേനാ ഉദ്യോഗസ്ഥർ ,സ്വാതന്ത്ര സമര സേനാനികൾ ,പൗര പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥിയാകുമെന്ന് കൊച്ചി വോയ്സ് പ്രസിഡൻ്റ് ഭരത്. എൻ. ഖോന ,ജനറൽ സെക്രട്ടറി എസ്.കൃഷ് ണകുമാർ ,ജനറൽ കൺവീനർ ശ്രീറാം ചന്ദ്രൻ എന്നിവർ പറഞ്ഞു.