
പറവൂർ: റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഭിന്നശേഷികരായവർക്ക് ലൈസൻസ് ലഭിക്കുന്നതിനായി മെഗാ മെഡിക്കൽ ക്യാമ്പും ലേയേർണേഴ്സ് ടെസ്റ്റും നടത്തി. എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് പ്രൊഫ. സി.കെ. രഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണ് പരിശോധനയുടെ ഉദ്ഘാടനം പഞ്ചായത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി നിർവഹിച്ചു. ഡോ. സി.എം. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പറവൂർ ജോയിന്റ് ആർ.ടി.ഒ ഇ.ജെ. ജോയ്സൺ, എം.വി.ഐ എൻ. വിനോദ്കുമാർ, രജിനി ബിബി, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.